വിവാഹകുദാശ
ഏദനിൽ വച്ച് സ്ഥാപിക്കപ്പെട്ട കൂടാശയാണ് വിവാഹം (ഉല്പത്തി 2.18) വിവാഹം മാന്യമാണ് എന്ന് വേദപുസ്തകം പഠി പ്പിക്കുന്നു. ലോകത്തിന്റെ നിലനില്പിനും വളർച്ചയ്ക്കും വിവാഹം അത്യന്താപേക്ഷിതമാണ്. എന്നാൽ വൈദികസ്ഥാനികളായി കഴി ഞാൽ വിവാഹത്തിലേക്ക് പ്രവേശിക്കുവാൻ അനുവാദമില്ല. സ്നേഹവും വിശ്വസ്തതയുമാണ് വിവാഹത്തിൽ പരസ്പരം ഒന്ന കുന്ന ഘടകങ്ങൾ
വിവാഹത്തിന്റെ കൗദാശികസ്വഭാവം
യേശുക്രിസ്തു സന്നിഹിതനായ വിവാഹ വിരുന്നിനെക്കുറിച്ച് സുവിശേഷം സാക്ഷിക്കുന്നു. (വി യോഹ 2:1, 2). ഇതിൽ നിന്നും വിവാഹബന്ധത്തെ യേശുക്രിസ്തു അശുദ്ധമായി കരുതിയിരുന്നില്ല. എന്ന് അനുമാനിക്കാം. വിവാഹം ഒരു ഉടമ്പടിയല്ല. ഉടമ്പടി എപ്പോൾ വേണമെങ്കിലും ലംഘിക്കപ്പെടാം. ഉടമ്പടി ലംഘനം വിവാഹമോചനത്തിലേക്ക് നയിക്കും. എന്നാൽ ക്രിസ്തീയസഭയിൽ വിവാഹം ഒരു കൂദാശ യാണ്. തമ്മിൽ വേർപിരിയാൻ പാടില്ലാത്തവിധം ഒന്നായിത്തീരുന്ന കൂദാശയാണത്. 'ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്ക രുത് എന്നത് ദൈവിക കല്പനയാണ്. വിവാഹത്തിന്റെ കൗദാശിക സ്വഭാവം ഇതിൽനിന്ന് വ്യക്തമാകുന്നു. മനുഷ്യരുടെ ഹൃദയകാഠിന്യം നിമിത്തമാണ്. വിവാഹമോചനം ഉണ്ടായത്. “ആദിയിൽ അങ്ങനെ ആയിരുന്നില്ല എന്നാണ് കർത്താവ് പഠിപ്പിച്ചത് (വി. മത്താ 19:33)
വിവാഹകൂദാശയുടെ നിബന്ധനകൾ
ഇരുവരും സഭാംഗങ്ങൾ ആയിരിക്കണം. വി. കുർബാന സ്വീക രണത്തിനു അർഹതയുള്ളവരും ധാർമ്മികരും ആയിരിക്കണം. കാനോനുകൾ അനുശാസിക്കുന്ന പ്രകാരമുള്ള തലമുറകളുടെ അന്തരം ഉണ്ടായിരിക്കണം (ലേവ്യ 10 അടുത്ത ബന്ധുക്കളും യുള്ള വിവാഹം നിരോധിച്ചിരിക്കുന്നു. സ്വന്ത ഇഷ്ടത്തിൽ എല്ലാ വിധത്തിലും ഒരുങ്ങി സ്വമനസ്സാൽ കൂദാശ സ്വീകരിക്കണം. സം നിഷ്ക്കർഷിച്ചിട്ടുള്ള ദിവസങ്ങളിൽ മാത്രമേ കൂദാശ നടത്തുവാൻ അനുവാദമുള്ളൂ. വിളിച്ചുചൊല്ല്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പ്രധാനമാണ് വിളിച്ചു ചൊല്ല്. വിവാഹം നിശ്ചയിച്ച ശേഷമാണ് ഇടവകയിൽ വിവാഹത്തെ സംബന്ധിച്ച വിവരം പ്രസിദ്ധപ്പെടു ത്തുന്നത്. കാനോനികമായ തടസങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ശ്രദ്ധയിൽപ്പെടുത്തുവാൻ പുരോഹിതൻ ഇടവകയോട് ആവ ശ്യപ്പെടുന്നു. വിവാഹകൂദാശയ്ക്ക് സാമൂഹികവും കൗദാശിക വമായ തലങ്ങൾ ഉണ്ട്.
വിവാഹദാശ ക്രമം
വിവാഹദാശയിൽ രണ്ട് ഭാഗങ്ങളുണ്ട്
1. മോതിരം വാവിന്റെ ക്രമം
2. കിരീടം വാഴിന്റെ ക്രമം
കുമ്പസാരിച്ച് വി. കുർബാന അനുഭവം നടത്തിയ വധുവര ന്മാർ തോകാരോടൊപ്പം മദ്ബഹായുടെ മുമ്പിൽ നില്ക്കുന്നു. മന്ത്രകോടിയും മോതിരങ്ങളും മാലകളും മിന്നും നമസ്ക്കാരമേശയിൽ ക്രമീകരിച്ച് വയ്ക്കുന്നു. തുടർന്ന് ശുശ്രൂഷകൾ
മോതിരം വിന്റെ ക്രമം
സഭയും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തെയാണ് ഭാര്യാഭർതൃ ബന്ധത്തെക്കുറിക്കുവാനും പ. പൗലോസ് ഉപയോഗിക്കുന്നത്. (എഫെ. 5:22-43) വിവാഹ കൂദാശയിലെ ഗീതങ്ങളിലും പ്രാർത്ഥന കളിലും ഇത് തെളിഞ്ഞ് കാണുന്നു. ആത്മാർത്ഥമായ സ്നേഹവും യോജിപ്പും ശാന്തതയും വികാരഭരിതമല്ലാത്ത ഐക്യവും തി കൾക്ക് ലഭിക്കുവാനുള്ള പ്രാർത്ഥനകൾക്ക് ശേഷം ആത്മാവിലും ശരീയത്തിലും നിർമ്മലത സംരക്ഷിക്കുവാൻ ദൈവകൃപയ്ക്കായി പ്രാർത്ഥിക്കുന്നു. ബലഹീനനും ദുർബലനുമായ മനുഷ്യന് വിവാ ഫത്തിന്റെ ശ്രേഷ്ഠകരമായ ലക്ഷ്യം നേടുക എന്നത് പ്രയാസകരമാണ്. അതിനാൽ ദൈവകൃപയ്ക്കായി സർ മുഴുവൻ ദമ്പതി കൾക്കായി പ്രാർത്ഥിക്കുന്നു. തുടർന്ന് മോതിരം വാഴ്ത്തി ധരിപ്പി ക്കുന്നു. വനങ്ങളിൽ വച്ച് എടുത്ത തീരുമാനം സഭയിൽ കൗദാശി കുമായി അംഗീകരിച്ച് ഉറപ്പിക്കുന്നു.
കിരീടം വാഴിന്റെ ക്രമം
ആദിമ നീതിജ്ഞന്മാരുടെ വിവാഹബന്ധത്തെ ആശിർവദിച്ച അതേ വലതുകരത്തിന്റെ നീട്ടപ്പെടലിനായി പ്രാർത്ഥിക്കുന്നു. എഫെ. 5:20-64 വരെയുള്ള ഭാഗങ്ങളാണ് ലേഖനമായ സഭയും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തോട് തുല്യമായി ഭാര്യാ ഭർതൃബന്ധത്തെ ഉപമിക്കുന്നു. ദൈവരാജ്യത്തെ കുറിക്കുവാൻ ഉപ യോഗിച്ചിരിക്കുന്ന രഹസ്യം' (മിസ്റ്റേരിയോൺ) എന്ന പദവും അപ്പോസ്തോലൻ ഉപയോഗിക്കുന്നു. കൂദാശകൾക്കും ഇതേ പദ മാണ് ഉപയോഗിക്കുന്നത്. ദൈവഹമാണല്ലോ ദൈവരാജ്യ ത്തിന്റെ പ്രത്യേകത. അതുപോലെ സ്നേഹാഗ്നിയാൽ ഉജ്വലിക്കു ന്നതാണ് ക്രിസ്തീയ കുടുംബവും ദൈവം യോജിപ്പിക്കുന്നതാണ്. കസ്തവ കുടുംബങ്ങൾ എന്നും വിവാഹബന്ധത്തിന് വരം ലഭി ച്ചിരിക്കണം എന്നുമുള്ള കർത്താവിന്റെ പഠിപ്പിക്കൽ അടങ്ങുന്ന മത്താ 19:1-12 വരെയുള്ള ഭാഗം (ഏവൻഗേലിയോൻ) വായിക്കുന്നു. തുടർന്ന് കിരീടങ്ങൾ ആശിർവദിച്ച് ആഘോഷപൂർവം ധരിപ്പി ക്കുന്നു. ഹൈന്ദവപാരമ്പര്യത്തിലെ മാലിയുടെ വരൂപമാണ് മിന്ന് ഭാരതീയ സംസ്കാരത്തിൽനിന്ന് കടമെടുത്ത ആചാരമാണ് മിന്നുകെട്ട് മണവാട്ടിയെ മൂടുപടം ധരിപ്പിച്ചു. ഇരുവരെയും കരംപി ടിപ്പിച്ച് ഉപദേശങ്ങളും ആശിർവാദവും നല്കുന്നു. കുക്കിലിയോന് ശേഷം വിവാഹജിസ്റ്ററിൽ ഒപ്പുവയ്ക്കുന്നു.
രണ്ടാം വിവാഹം
ഒരു വിവാഹം മാത്രമേ അനുവദനീയമായിട്ടുള്ളൂ എങ്കിലും പങ്കാ ളിയുടെ മരണശേഷം പുനർവിവാഹം അനുവദിക്കുന്നു. വിവാഹ ത്തിന്റെ കൗദാശിക നന്മകൾ ആവർത്തിക്കപ്പെടാത്തതിനാൽ രണ്ടാം വിവാഹം ഏൽക്കുന്നയാൾക്ക് വിവാഹത്തിന്റെ കൂദാശ നല്കുന്നില്ല. അനുതാപത്തിന്റെ പ്രാർത്ഥനകൾ ചൊല്ലി കൈപിടിപ്പിക്കുന്നക്രമവും മൂടുപടം ധരിപ്പിക്കലും മിന്നുകെട്ടലുമാണ് നടത്തുന്നത്. വലിയനോമ്പിന്റെ ബക്കോനോയിൽ ഉപയോഗിക്കുന്ന ഗീതങ്ങ ളാണ് രണ്ടാം വിവാഹത്തിലും ഉപയോഗിക്കുന്നത്. രണ്ട് ഭാഗങ്ങ ളായി ഇതും നടത്തപ്പെടുന്നു.
വിവാഹജീവിതത്തിലേക്ക്
വൈകാരികതയ്ക്ക് ഉപരിയായി ആത്മികവും മാനസികവുമായ പാത ദമ്പതികൾക്കുണ്ടായിരിക്കണം. വിവാഹം രണ്ട് വ്യക്തികൾ തമ്മിലുള്ള ഉടമ്പടിയല്ല. രണ്ട് സംസ്കാരങ്ങളും കുടുംബങ്ങളും ഒന്നായിത്തീരുന്ന സ്നേഹ ത്തിന്റെ അനുഭവമാണ്. ദമ്പതികളുടെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളിലെ അന്തരം വിവാഹജീവിതത്തെ പ്രതികൂലമായി ബാധിക്കാതിരി ക്കാൻ ബോധപൂർവ്വം ദമ്പതികൾ ശ്രമിക്കണം. വിവാഹം കൂദാശയാണ്. കൂദാശയ്ക്ക് ഒരുക്കവും ആത്മിക ചുറ്റു പാടും ഉണ്ടായിരിക്കണം. ആഡംബരത്തിന്റെ പ്രദർശനത്തിനുള്ള തല്ല ദേവാലയം. സ്നേഹമാണ് ദമ്പതികളെ ഒന്നിപ്പിക്കുന്ന ഘടകം. ത്യാഗവും കരുതലും അടങ്ങുന്നതാണ് യഥാർത്ഥസ്നേഹം മാതാപിതാക്കളെ അകറ്റി പങ്കാളിയെ മാത്രം സ്നേഹിക്കുന്നതും മറിച്ചും ഉള്ള സമീ പനങ്ങൾ അപക്വമാണ്.
0 comments: